FLASH NEWS

സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Sunday 25 June 2017

വായനപക്ഷാചരണം രണ്ടാം ദിവസം

വായനപക്ഷാചരണത്തിൻ്റെ രണ്ടാം ദിവസമായ ജൂൺ 20ന് നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മരിയറ്റ് റജി വായനയെക്കുറിച്ചും പ്രാധാന്യത്തെ കുറിച്ചും ഒരു പ്രസംഗം നടത്തി

Saturday 24 June 2017

യുവശക്തി വായനശാലയുടെ അക്ഷരക്കൂട്ടം വരവായി

പാറക്കടവ് യുവശക്തി വായനശാല വായനപക്ഷാചരണം പ്രമാണിച്ച് ആരംഭിച്ച അക്ഷരക്കൂട്ടം പദ്ധതിക്ക് ജൂൺ 21 ബുധനാഴ്ച സ്കൂളിൽ തുടക്കം കുറിച്ചു. വായനശാലയിൽ നിന്നും ആഴ്ചയില്‍ രണ്ടു തവണ സ്കൂളിൽ വന്ന് അധികൃതര്‍ കുട്ടികൾക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യും.  വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് രചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച രചനകൾക്ക് സമ്മാനവും ഉണ്ട്. കയ്യൂർ ചീമേനി പഞ്ചായത്തംഗം കൂടിയായ നാടൻപാട്ട് കലാകാരന്‍ ശ്രീ സുഭാഷ് അറുകര പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല കമ്മററിയംഗങ്ങളായ ശ്രീ പി ഡി വിനോദ്, ശ്രീ ഗോവിന്ദൻ, ശ്രീ ബാബു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി നിരഞ്ജനക്ക് പുസ്തകം കൈമാറി സുഭാഷ് അറുകര പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിച്ചു. ശേഷം സുഭാഷ് അറുകര നാടൻപാട്ടുകൾ കുട്ടികൾക്ക് വേണ്ടി അവതരിപ്പിച്ചു.  പാറക്കടവിലെ കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു ഇത്.

Friday 23 June 2017

വായനദിനം ജൂൺ 19

സ്കൂളിൽ രാവിലെ അസംബ്ലി ചേർന്ന് പി എൻ പണിക്കര്‍ അനുസ്മരണപ്രസംഗം നടത്തി.  വായനദിന പ്രതിഞ്ജ ചൊല്ലി. പുസ്തകവിതരണത്തിൻ്റെ ഉദ്ഘാടനം നടത്തി. രണ്ടാം ക്ലാസ്സിലെ നിരഞ്ജന വായനദിന പ്രസംഗം അവതരിപ്പിച്ചു.  മലയാളിയെ വായനയുടെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയ പി എൻ പണിക്കർ അനുസ്മരണം കേരളത്തിൻ്റെ മലനിരകൾ കടന്ന് ദേശീയവായനദിനമായി മാറിയത് ഈ വർഷം മുതലാണ് എന്ന പ്രത്യേകതയും ഈ വർഷത്തെ വായനദിനത്തിനുണ്ട്.

ഓമനയമ്മയും കുട്ട്യോളും

സ്കൂള്‍ മുറ്റത്ത് നട്ട വാഴയിൽ കുലച്ച പൂവൻപഴം പാചകത്തൊഴിലാളി ഓമനയമ്മ കുട്ടികള്‍ക്ക് നൽകുന്നു.

പരിസ്ഥിതി ദിനം ജൂൺ 5

പാറക്കടവ് സ്കൂളിൽ കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു കൊണ്ടാണ് പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മുൻ പി ടി എ പ്രസിഡന്‍റായ കുഞ്ഞിരാമേട്ടൻ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.  ഫോറസ്റ്റ് നഴ്സറിയിൽ നിന്നും മുൻകൂട്ടി വാങ്ങി വച്ചിരുന്ന വൃക്ഷത്തൈകളാണ് വിതരണം നടത്തിയത്. ആര്യവേപ്പ്, ലക്ഷ്മിത്തെരു, സീതാപ്പഴം,വാളൻപുളി തുടങ്ങിയവയാണ് വിതരണം ചെയ്തത്.

പ്രവേശനോത്സവം 2017 ജൂൺ 1

പാറക്കടവ് എ എൽ പി സ്കൂളിൻ്റെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. പഞ്ചായത്ത് മെമ്പർ ശ്രീ തോമസ് മാസ്ററര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതിയതായി അഡ്മിഷൻ നേടിയ കുട്ടികളെ ബലൂണുകൾ നൽകി മറ്റു കുട്ടികൾ സ്വീകരിച്ചു. അക്ഷരദീപം തെളിയിച്ച് ക്ലാസ്സ്മുറിയിലേക്ക് പടികടന്നു വന്ന കുട്ടികളെ പായസം നൽകി മാനേജർ സ്വീകരിച്ചു. H M സുനന്ദ ടീച്ചർ സ്വാഗതം പറഞ്ഞു. M V കുഞ്ഞിരാമൻ, ഗോവിന്ദൻ, ജോയി മാഷ്, സജി E G S തുടങ്ങിയവർ സംസാരിച്ചു. ബിജു മാഷ് നന്ദി പറഞ്ഞു. നാലാം ക്ലാസ് വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം പാടി.

പാറക്കടവ് സ്കൂൾ 50 വർഷങ്ങൾ പിന്നിടുന്നു

പാറക്കടവ് സ്കൂൾ 50)൦ വാർഷികത്തിലേക്ക് കടന്ന വിവരം വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും അധ്യാപകസുഹൃത്തുക്കളെയും സാംസ്കാരിക പ്രവർത്തകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും സന്തോഷത്തോടെ അറിയിക്കുന്നു. പൂർവ്വവിദ്യാർത്ഥി സംഗമം ഉൾപ്പെടെ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെയുള്ള വാർഷികാഘോഷത്തിന് ജൂലൈ മാസം തുടക്കം കുറിക്കും.