പാറക്കടവ് എ എൽ പി സ്കൂളിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാസർഗോഡ്-കണ്ണൂർ ജില്ലാ തല ക്വിസ്സ് മത്സരം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മത്സരത്തില്‍ വിജയിച്ചവർക്കുള്ള സമ്മാനങ്ങള്‍ പഞ്ചായത്ത് മെമ്പർ തോമസ് മാത്യു വിതരണം ചെയ്തു.
FLASH NEWS
Saturday, 12 August 2017
ക്വിസ്സ് മത്സരം സമാപിച്ചു.
Thursday, 10 August 2017
Friday, 21 July 2017
സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
പൊതുവിദ്യാലയങ്ങളെ സംരക്ഷിച്ചു നിർത്താനുള്ള പരിപാടികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതെന്നും ഭാവിയില്‍ കേരളം പൊതുവിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുമെന്നും എം. എൽ. എ. ശ്രീ. എം രാജഗോപാലൻ പറഞ്ഞു. പാറക്കടവ് എ എൽ പി സ്കൂളിൻ്റെ ഒരു വർഷം നീളുന്ന സുവർണ്ണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാറക്കടവ് എ എൽ പി സ്കൂളിനോടനുബന്ധിച്ച് പി ടി എ യുടെ നേതൃത്വത്തിൽ നിർമ്മിച്ച അസംബ്ലി ഹാളിന്‍റെ ഉദ്ഘാടനവും എം എൽ എ നിർവ്വഹിച്ചു. സ്കൂളിന് പാചകപ്പുര നിർമാണത്തിനായുള്ള സഹായവും എം എൽ എ വാഗ്ദാനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഫിലോമിന ജോണി അദ്ധ്യക്ഷയായി.
എൽ കെ ജി മുതൽ നാലാംതരം വരെയുള്ള കുട്ടികൾക്കുള്ള വിവിധ എൻഡോവ്മെൻ്റുകളുടെ വിതരണം ചിറ്റാരിക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ എം രമാദേവി നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിത്ത് പുളിയങ്ങാടൻ വാർഡ് മെമ്പർമാരായ തോമസ് മാത്യു, ടോമി പുതുപ്പള്ളിൽ, കെ പി മാത്യു, സീനിയർ അസിസ്ററന്‍റ് ബിജു മാത്യു, മുൻ ഹെഡ്മാസ്ററര്‍ ജോയ് ജോസഫ്, എം വി കുഞ്ഞിരാമന്‍, ടി വി കൃഷ്ണൻ, ലളിത ജനാർദ്ദനൻ, മാനേജർ ടി എസ് മുരളി തുടങ്ങിയവർ പ്രസംഗിച്ചു. പി ടി എ പ്രസിഡന്‍റ് പി ഡി വിനോദ് നന്ദി പറഞ്ഞു.
നിമിഷങ്ങള്‍ മാത്രം
സുവർണ്ണജൂബിലി ആഘോഷവും അസംബ്ലി ഹാൾ ഉദ്ഘാടനവും ഏതാനും നിമിഷങ്ങള്‍ക്കകം തൃക്കരിപ്പൂർ എം എൽ എ ശ്രീ എം രാജഗോപാലൻ അവറുകൾ നിർവ്വഹിക്കും. കുട്ടികള്‍ക്കുള്ള എൻഡോവ്മെൻ്റ് വിതരണം ചിറ്റാരിക്കൽ ഉപജില്ല ഓഫീസര്‍ ശ്രീമതി. കെ എം രമാദേവി നിർവ്വഹിക്കും
Thursday, 20 July 2017
അസംബ്ലി ഹാൾ നാളെ M L Aഉദ്ഘാടനം ചെയ്യും
പാറക്കടവ് എ എൽ പി സ്കൂളിൽ പി ടി എ യും മാനേജ്മെൻ്റും സംയുക്തമായി ഫണ്ട് സ്വരൂപിച്ച് നിർമ്മിച്ച അസംബ്ലി ഹാൾ നാളെ ഉച്ചയ്ക്കു 2 .30 ന് ശ്രീ എം രാജഗോപാലൻ M L A ഉദ്ഘാടനം ചെയ്യും. ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.