FLASH NEWS

സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Saturday 12 August 2017

ക്വിസ്സ് മത്സരം സമാപിച്ചു.

പാറക്കടവ് എ എൽ പി സ്കൂളിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാസർഗോഡ്-കണ്ണൂർ ജില്ലാ തല ക്വിസ്സ് മത്സരം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മത്സരത്തില്‍ വിജയിച്ചവർക്കുള്ള സമ്മാനങ്ങള്‍ പഞ്ചായത്ത് മെമ്പർ തോമസ് മാത്യു വിതരണം ചെയ്തു.

HSS വിഭാഗം വിജയികൾ
1st മാത്യു. പി. എം (St Thomas H S S Thomapuram)
2nd കാർത്തിക് പി( G H S S Kamballur )
3rd അരവിന്ദ് എ എൻ (G H S S Prapoyil)

H S വിഭാഗം വിജയികൾ
1st ശിവന്യ സാജൻ( G H S S Maloth Kasaba)
2nd ഹരികൃഷ്ണൻ(St Mary's H S Kadumeni)
3rd അന്വയ എം എസ്സ് (St Joseph H S Cherupuzha) 
U P വിഭാഗം വിജയികൾ
1st അഭിനവ് പി(G H S Thayyeni)
2nd ലാമിയ ഷാജഹാൻ(J M U P Cherupuzha)
3rd ആൻ മാത്യു (St.Thomas H S S Thomapuram)
L P വിഭാഗം വിജയികൾ
1st അലൻ മാത്യു (St. Thomas L P S Thomapuram)
2nd അതിൽ റോയ് (Nirmalagiri L P S Vellarikund)
3rd നിത ഫാത്തിമ (S N D P A U P S Kadumeni) 

Friday 21 July 2017

സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

പൊതുവിദ്യാലയങ്ങളെ സംരക്ഷിച്ചു നിർത്താനുള്ള പരിപാടികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതെന്നും ഭാവിയില്‍ കേരളം പൊതുവിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുമെന്നും എം. എൽ. എ. ശ്രീ.  എം രാജഗോപാലൻ പറഞ്ഞു. പാറക്കടവ് എ എൽ പി സ്കൂളിൻ്റെ ഒരു വർഷം നീളുന്ന സുവർണ്ണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാറക്കടവ് എ എൽ പി സ്കൂളിനോടനുബന്ധിച്ച് പി ടി എ യുടെ നേതൃത്വത്തിൽ നിർമ്മിച്ച അസംബ്ലി ഹാളിന്‍റെ ഉദ്ഘാടനവും എം എൽ എ നിർവ്വഹിച്ചു. സ്കൂളിന് പാചകപ്പുര നിർമാണത്തിനായുള്ള സഹായവും എം എൽ എ വാഗ്ദാനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഫിലോമിന ജോണി അദ്ധ്യക്ഷയായി.
എൽ കെ ജി മുതൽ നാലാംതരം വരെയുള്ള കുട്ടികൾക്കുള്ള വിവിധ എൻഡോവ്മെൻ്റുകളുടെ വിതരണം ചിറ്റാരിക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ എം രമാദേവി നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിത്ത് പുളിയങ്ങാടൻ വാർഡ് മെമ്പർമാരായ തോമസ് മാത്യു, ടോമി പുതുപ്പള്ളിൽ, കെ പി മാത്യു, സീനിയർ അസിസ്ററന്‍റ് ബിജു മാത്യു, മുൻ ഹെഡ്മാസ്ററര്‍ ജോയ് ജോസഫ്, എം വി കുഞ്ഞിരാമന്‍, ടി വി കൃഷ്ണൻ, ലളിത ജനാർദ്ദനൻ, മാനേജർ ടി എസ് മുരളി തുടങ്ങിയവർ പ്രസംഗിച്ചു.  പി ടി എ പ്രസിഡന്‍റ് പി ഡി വിനോദ് നന്ദി പറഞ്ഞു.

നിമിഷങ്ങള്‍ മാത്രം

സുവർണ്ണജൂബിലി ആഘോഷവും അസംബ്ലി ഹാൾ ഉദ്ഘാടനവും ഏതാനും നിമിഷങ്ങള്‍ക്കകം തൃക്കരിപ്പൂർ എം എൽ എ ശ്രീ എം രാജഗോപാലൻ അവറുകൾ നിർവ്വഹിക്കും. കുട്ടികള്‍ക്കുള്ള എൻഡോവ്മെൻ്റ് വിതരണം ചിറ്റാരിക്കൽ ഉപജില്ല ഓഫീസര്‍ ശ്രീമതി. കെ എം രമാദേവി നിർവ്വഹിക്കും

Thursday 20 July 2017

ഈ വർഷം L S S നേടിയവർ

അസംബ്ലി ഹാൾ നാളെ M L Aഉദ്ഘാടനം ചെയ്യും

പാറക്കടവ് എ എൽ പി സ്കൂളിൽ പി ടി എ യും മാനേജ്മെൻ്റും സംയുക്തമായി ഫണ്ട് സ്വരൂപിച്ച് നിർമ്മിച്ച അസംബ്ലി ഹാൾ നാളെ ഉച്ചയ്ക്കു  2 .30 ന്  ശ്രീ എം രാജഗോപാലൻ M L A ഉദ്ഘാടനം ചെയ്യും. ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Saturday 15 July 2017

കൈകഴുകാൻ പഠിക്കാം

ജൂലൈ 6 ന് ആരോഗ്യപ്രവർത്തകർ സ്കൂൾ സന്ദർശിക്കുകയും കുട്ടികളെ കൈകഴുകുന്നതിനൻ്റെ വിവിധ ഘട്ടങ്ങൾ പഠിപ്പിക്കുകയും ചെയ്തു.

Sunday 25 June 2017

വായനപക്ഷാചരണം രണ്ടാം ദിവസം

വായനപക്ഷാചരണത്തിൻ്റെ രണ്ടാം ദിവസമായ ജൂൺ 20ന് നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മരിയറ്റ് റജി വായനയെക്കുറിച്ചും പ്രാധാന്യത്തെ കുറിച്ചും ഒരു പ്രസംഗം നടത്തി

Saturday 24 June 2017

യുവശക്തി വായനശാലയുടെ അക്ഷരക്കൂട്ടം വരവായി

പാറക്കടവ് യുവശക്തി വായനശാല വായനപക്ഷാചരണം പ്രമാണിച്ച് ആരംഭിച്ച അക്ഷരക്കൂട്ടം പദ്ധതിക്ക് ജൂൺ 21 ബുധനാഴ്ച സ്കൂളിൽ തുടക്കം കുറിച്ചു. വായനശാലയിൽ നിന്നും ആഴ്ചയില്‍ രണ്ടു തവണ സ്കൂളിൽ വന്ന് അധികൃതര്‍ കുട്ടികൾക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യും.  വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് രചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച രചനകൾക്ക് സമ്മാനവും ഉണ്ട്. കയ്യൂർ ചീമേനി പഞ്ചായത്തംഗം കൂടിയായ നാടൻപാട്ട് കലാകാരന്‍ ശ്രീ സുഭാഷ് അറുകര പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല കമ്മററിയംഗങ്ങളായ ശ്രീ പി ഡി വിനോദ്, ശ്രീ ഗോവിന്ദൻ, ശ്രീ ബാബു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി നിരഞ്ജനക്ക് പുസ്തകം കൈമാറി സുഭാഷ് അറുകര പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിച്ചു. ശേഷം സുഭാഷ് അറുകര നാടൻപാട്ടുകൾ കുട്ടികൾക്ക് വേണ്ടി അവതരിപ്പിച്ചു.  പാറക്കടവിലെ കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു ഇത്.

Friday 23 June 2017

വായനദിനം ജൂൺ 19

സ്കൂളിൽ രാവിലെ അസംബ്ലി ചേർന്ന് പി എൻ പണിക്കര്‍ അനുസ്മരണപ്രസംഗം നടത്തി.  വായനദിന പ്രതിഞ്ജ ചൊല്ലി. പുസ്തകവിതരണത്തിൻ്റെ ഉദ്ഘാടനം നടത്തി. രണ്ടാം ക്ലാസ്സിലെ നിരഞ്ജന വായനദിന പ്രസംഗം അവതരിപ്പിച്ചു.  മലയാളിയെ വായനയുടെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയ പി എൻ പണിക്കർ അനുസ്മരണം കേരളത്തിൻ്റെ മലനിരകൾ കടന്ന് ദേശീയവായനദിനമായി മാറിയത് ഈ വർഷം മുതലാണ് എന്ന പ്രത്യേകതയും ഈ വർഷത്തെ വായനദിനത്തിനുണ്ട്.

ഓമനയമ്മയും കുട്ട്യോളും

സ്കൂള്‍ മുറ്റത്ത് നട്ട വാഴയിൽ കുലച്ച പൂവൻപഴം പാചകത്തൊഴിലാളി ഓമനയമ്മ കുട്ടികള്‍ക്ക് നൽകുന്നു.

പരിസ്ഥിതി ദിനം ജൂൺ 5

പാറക്കടവ് സ്കൂളിൽ കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു കൊണ്ടാണ് പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മുൻ പി ടി എ പ്രസിഡന്‍റായ കുഞ്ഞിരാമേട്ടൻ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.  ഫോറസ്റ്റ് നഴ്സറിയിൽ നിന്നും മുൻകൂട്ടി വാങ്ങി വച്ചിരുന്ന വൃക്ഷത്തൈകളാണ് വിതരണം നടത്തിയത്. ആര്യവേപ്പ്, ലക്ഷ്മിത്തെരു, സീതാപ്പഴം,വാളൻപുളി തുടങ്ങിയവയാണ് വിതരണം ചെയ്തത്.

പ്രവേശനോത്സവം 2017 ജൂൺ 1

പാറക്കടവ് എ എൽ പി സ്കൂളിൻ്റെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. പഞ്ചായത്ത് മെമ്പർ ശ്രീ തോമസ് മാസ്ററര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതിയതായി അഡ്മിഷൻ നേടിയ കുട്ടികളെ ബലൂണുകൾ നൽകി മറ്റു കുട്ടികൾ സ്വീകരിച്ചു. അക്ഷരദീപം തെളിയിച്ച് ക്ലാസ്സ്മുറിയിലേക്ക് പടികടന്നു വന്ന കുട്ടികളെ പായസം നൽകി മാനേജർ സ്വീകരിച്ചു. H M സുനന്ദ ടീച്ചർ സ്വാഗതം പറഞ്ഞു. M V കുഞ്ഞിരാമൻ, ഗോവിന്ദൻ, ജോയി മാഷ്, സജി E G S തുടങ്ങിയവർ സംസാരിച്ചു. ബിജു മാഷ് നന്ദി പറഞ്ഞു. നാലാം ക്ലാസ് വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം പാടി.

പാറക്കടവ് സ്കൂൾ 50 വർഷങ്ങൾ പിന്നിടുന്നു

പാറക്കടവ് സ്കൂൾ 50)൦ വാർഷികത്തിലേക്ക് കടന്ന വിവരം വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും അധ്യാപകസുഹൃത്തുക്കളെയും സാംസ്കാരിക പ്രവർത്തകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും സന്തോഷത്തോടെ അറിയിക്കുന്നു. പൂർവ്വവിദ്യാർത്ഥി സംഗമം ഉൾപ്പെടെ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെയുള്ള വാർഷികാഘോഷത്തിന് ജൂലൈ മാസം തുടക്കം കുറിക്കും.