FLASH NEWS

സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Friday 5 June 2015

ലോക പരിസ്ഥിതി ദിനാഘോഷം

ലോകപരിസ്ഥിതി ദിനമായ ഇന്ന് രാവിലെ പരിസ്ഥിതിദിന സന്ദേശം വിളിച്ചോതിക്കൊണ്ട് അസംബ്ളി ചേര്‍ന്നു. 'ഏഴുനൂറുകോടി സ്വപ്നങ്ങള്‍ ഒരു ഗ്രഹം ഉപയോഗം കരുതലോടെ' -ഇതായിരുന്നു ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. പരിസ്ഥിതി ദിനത്തില്‍, എല്ലാവരും പ്രകൃതി



 ് ്

Monday 1 June 2015

SRG യോഗം

28/05/2015 ന് 2015-16 അധ്യായന വര്‍ഷത്തിലെ ആദ്യ SRG യോഗം ചേര്‍ന്നു. പ്രേവേശനോത്സവത്തേക്കുറിച്ചും അവധിക്കാല അധ്യാപക പരിശീലനത്തെക്കുറിച്ചും സ്കൂളിലെ അടുത്ത രണ്ടാഴ്ചക്കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

പ്രവേശനോത്സവം- 2015_16


പുത്തന്‍ ഉടുപ്പുകളണിഞ്ഞ് സ്കൂളിലെത്തിയ നവാഗതരെ സ്വീകരിച്ചത് ആകര്‍ഷകമാം വിധംഒരുക്കിയ സ്കൂളും പരിസരവും ആണ്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും അക്ഷരകാര്‍ഡുകള്‍ കഴുത്തിലണിയിച്ചും മൂന്നിലെയും നാലിലെയും കുട്ടികള്‍ നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. കൃത്യം പത്ത് മണിക്ക് പ്രവേശനോത്സവഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.  PTA പ്രസിഡന്റ് സജി E G S ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജെയിംസ് ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന അക്ഷരദീപം തെളിയിക്കലും അക്ഷരപുഷ്പാര്‍ച്ചനയും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി മാറി. റവ.ഫാദര്‍ ജോസഫ് കറുകമാലില്‍ അനുഗ്രഹപ്രഭാഷണം നടത്തി. മുന്‍ ഹെഡ്മാസ്റ്റര്‍ ജോയി മാസ്റ്റര്‍ കുട്ടികള്‍ക്കുള്ള സമ്മാനക്കിറ്റ് വിതരണം ചെയ്തു.  മുന്‍ PTA പ്രസിഡന്റ് N V കുഞ്ഞിരാമന്‍ ആശംസയര്‍പ്പിച്ചു.ചടങ്ങിന് ഹെഡ്മി
സ്ട്രസ്സ്  സുനന്ദ T M സ്വാഗതവും P ബിജു മാത്യു നന്ദിയും പറഞ്ഞു. സ്കൂളില്‍ ഒന്നാം ക്ലാസ്സിലേക്ക്  19 കുട്ടികളും 2,3,4 ക്ലാസ്സുകളിലേക്ക്  6 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തില്‍ 34 കുട്ടികളും പ്രവേശനം തേടി.