FLASH NEWS

സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Saturday 27 December 2014

സാക്ഷരം പ്രഖ്യാപിച്ചു.

 ഉത്സാഹപൂര്‍ണ്ണമായ 51ദിവസത്തെ അക്ഷരക്കളരിക്ക് വിജയം കണ്ട് ഡിസംബര്‍ 3ന് സാക്ഷരം പ്രഖ്യാപിച്ചു. ഈസ്റ്റ് എളേരി ഗ്രാ​മപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കൂട്ടി ജെയിംസ് രക്ഷിതാക്കളൂടെ സാന്നിധ്യത്തില്‍ സാക്ഷരം പ്രഖ്യാപനം നടത്തി. എഴൂത്തിലൂം വായനയിലൂം പിന്നോക്കം നിന്ന 8 കൂട്ടികളാണ് സാക്ഷരം പരിപാടിയില്‍ പങ്കെടൂത്തത്. ഇതില്‍ 6 കൂട്ടികള്‍ എഴൂത്തിലൂം വായനയിലൂം മൂന്നോട്ടൂവന്നൂ. 2 കൂട്ടികള്‍ അല്പംകൂടി മൂന്നോട്ട് വരാനൂണ്ട്. ഈ കൂട്ടികള്‍ക്കായി അക്ഷരത്തെളിച്ചം പോലൂള്ള പൂസ്തകങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നല്‍കാനൂം തീരൂമാനിച്ചൂ.

ക്രിസ്തുമസ് ആഘോഷിച്ചു

കുട്ടികളില്‍ ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തിക്കൊണ്ട് ഒരു ക്രിസ്തുമസ് ആഘോഷം. അന്യം നിന്നു പോകുന്ന പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും സമ്മാനങ്ങളുമായി വരുന്ന ക്രിസ്തുമസ് അപ്പൂപ്പനും കുട്ടികള്‍ക്കു മുന്നില്‍ നിറ‌ഞ്ഞാടി. കട്ടികള്‍ക്കെല്ലാം കൈനിറയെ സമ്മാനങ്ങളം മധുരമുള്ള കേക്കും. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് മാറ്റേകാന്‍ പി ടി എ യം രക്ഷിതാക്കളും ഞങ്ങളോടൊപ്പം കൈകോര്‍ത്തു.

Monday 24 November 2014

Tuesday 18 November 2014

Dist. work experience fare winners

g


Sudev S - Metal engraving 1st with A grade
Akash- Metal sheet work 3rd with A grade
Srenandha- Beads work 3rd with A grade
Maria Sebastian- Waste material product A grade
Ansila- Pam leave product B grade
Rosna E G S - Wiring B grade

parent orientation class in parakkadav school.





Friday 14 November 2014

children's day November 14'th

We celebrated our first Prime Minister Jawaharlal Nehru's 125th birthday.


Friday 7 November 2014

School visitor ; Suresh sir

4/11/14 Wednesday BRC Co-odinater Suresh Sir visit our school.

belt distribution in our school


Yesterday (6/11/14) in our school HM Sunanda Teacher inaugurated the belt distribution. Biju master done the inauration in pre-primary school.

Monday 27 October 2014

Saturday 25 October 2014

മായടീച്ചറെത്തി: സ്കൂളില്‍ കുട്ടികളുമായി അല്പനേരം ബാക്കി സമയം അലോകുമൊത്ത്

                      ബി ആര്‍ സി യില്‍ നിന്നും ഒക്ടോബര്‍ 17ന് സ്കൂളിലെത്തിയ മായടീച്ചര്‍ നാലാം ക്ലാസ്സിലെ കുട്ടികളുമായി അല്പനേരം നര്‍മ്മസല്ലാപത്തിലേര്‍പ്പെട്ടു. അതിനുശേഷം കുട്ടികളുടെ പൊതുവിജ്ഞാനത്തിലുള്ള അറിവ് പ്രകടിപ്പിക്കുവാനുള്ള അവസരം ഒരുക്കി. പിന്നീട് അലോകിന്റെ വീട് സന്ദര്‍ശിച്ചു.

Friday 24 October 2014

പ്രവൃത്തിപരിചയമേള വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

പ്രിയമുള്ളവരെ,
ഒക്ടോബര്‍ 24 വെള്ളിയാഴ്ച കടുമേനി സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന പ്രവൃത്തിപരിചയമേളയില്‍ പാറക്കവ് സ്കൂളിനെ പ്രതിനിധീകരിച്ച്  10 ഓണ്‍ ദി സ്പോട്ട്  വിഭാഗങ്ങളിലും എക്സിബിഷനിലും കുട്ടികള്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത മത്സരയിനങ്ങളില്‍ 6 എണ്ണത്തിന് ഒന്നാം സ്ഥാനവും ഒരെണ്ണത്തിന്  രണ്ടാം സ്ഥാനവും എക്സിബിഷന്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സ്കൂളിനു വേണ്ടി നേടിത്തരാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. മറ്റ് ഇനങ്ങളിലും മികച്ച ഗ്രേഡുകള്‍ കൈവരിക്കാന്‍ കുട്ടികള്‍ക്കായി. സ്കൂളിനുവേണ്ടി മത്സരിക്കുകയും വിജയം നേടിത്തരുകയും ചെയ്ത മുഴുവന്‍ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ഞങ്ങളോട് സഹകരിച്ച രക്ഷിതാക്കള്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
                                                                                   സ്നേഹപൂര്‍വ്വം,
                                                                                     HM$Staff














Thursday 16 October 2014

പ്രവൃത്തിപരിചയമേളകള്‍ തുടങ്ങാറായി, പരിശീലനം അന്തിമഘട്ടത്തിലേക്ക്

               2014-2015 വര്‍ഷത്തെ പ്രവൃത്തിപരിചയമേള കടുമേനി സെന്റ് മേരീസ് ഹൈസ്കൂളില്‍ അടുത്ത ആഴ്ചതൊട്ട് തുടങ്ങുകയായി. ഫാബ്രിക്ക് പെയിന്റിങ്, വുഡ് വര്‍ക്ക്, മെറ്റല്‍ എന്‍ഗ്രേവിങ്, മെറ്റല്‍ ഷീറ്റ് വര്‍ക്ക്, വയറിങ്ങ് , ത്രഡ് പാറ്റേണ്‍, ബീഡ്സ് വര്‍ക്ക്, വെയ്റ്റ് മെറ്റീരിയല്‍ പ്രോഡക്ട്, കോയര്‍ ഡോര്‍മാക്സ്, പാം ലീവ് പ്രോഡക്റ്റ്സ് തുടങ്ങിയ മേഖലകളിലേക്കുള്ള പരിശീലനം അന്തിമഘട്ടത്തിലാണ്. വൈകുന്നേരങ്ങളില്‍ നടക്കുന്ന പരിശീലനത്തിന്  അധ്യാപകര്‍ നേതൃത്വം നല്‍കുന്നു. പരിശീലനത്തിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊ​ണ്ട് പി ടി എ സജീവമായി രംഗത്തുണ്ട്.

പാറക്കടവ് സ്കൂളില്‍ DCL സ്കോഷര്‍ഷിപ്പ് പരീക്ഷ

                  ദീപികയുമായി സംയോജിച്ച് പാറക്കടവ് സ്കൂളില്‍ DCL സ്കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നു. ഒക്ടോബര്‍ 18 ശനിയാഴ്ച സ്കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കാളിയാക്കി നടത്തുന്ന പരീക്ഷാകേന്ദ്രം പാറക്കടവ് സ്കൂള്‍ തന്നെയാണ്.

ഒക്ടോബര്‍ - 16 ലോകഭക്ഷ്യദിനം

              ലോകഭക്ഷ്യദിനമായ ഇന്ന് , രാവിലെ സ്കൂളില്‍ നടന്ന അസംബ്ലിയില്‍ ശ്രീ ബിജു മാസ്റ്റര്‍ കുട്ടികളെ അഭിസംബോധനചെയ്തു സംസാരിച്ചു. നമ്മുടെ രാജ്യത്തടക്കം പല രാജ്യങ്ങളിലും കുട്ടികള്‍ ഒരു നേരത്തേ ആഹാരത്തിനു വേണ്ടി അലയുന്ന കാഴ്ച നിത്യസംഭവമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉച്ചക്കഞ്ഞി വലിച്ചെറിയുന്ന കുട്ടികള്‍ ഒട്ടിയ വയറും കുഴിഞ്ഞകണ്ണുമായി അലയുന്ന ബാല്യങ്ങളെ ഓര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു. നാം ഭക്ഷണം സൂക്ഷിക്കാനും പഴാക്കതിരിക്കാനും ശ്രദ്ധിക്കണം. ഭക്ഷണത്തിനു വേണ്ടി മനുഷ്യന്‍ മനുഷ്യനെ തന്നെ കൊല്ലുന്ന കാലം അനധിവിദൂരമല്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ഗാന്ധിജയന്തി വാരാഘോഷത്തിനു പരിസമാപ്തി കുറിച്ചു.

                   ഗാന്ധിജയന്തിയോടനുബന്ധിച്ച്  ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുചീകരണവാരത്തിന് പരിസമാപ്തികുറിച്ചു. ഗാന്ധി സൂക്തങ്ങളുടെ പ്രദര്‍ശനം, പരിസരശുചീകരണം, ഗാന്ധിക്വിസ് തുടങ്ങി നിരവധി പരിപാടികളാണ് സ്കൂളില്‍ നടത്തിയത്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കുചേര്‍ന്നു. ഗാന്ധിക്വിസ്സില്‍ സുദേവ്, ശ്രീനന്ദ എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് പി ടി എ പ്രസിഡന്റ് സമ്മാനം വിതരണം ചെയ്തു.

Thursday 2 October 2014

അഭിമാനമായി ബ്ലോഗ്


ഗാന്ധി സ്മരണയില്‍..................

                                              ഒക്ടോബര്‍ 2 ഗാന്ധി ജയന്തി.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റ കരാളഹസ്തങ്ങളില്‍ നിന്ന് ഭാരതത്തെ മോചിപ്പിച്ച അഹിംസാവാദിയായ ഗാന്ധിജിയുടെ ജന്മദിനം. ഭാരതീയരുടെ ഹൃദയതുടിപ്പില്‍ എക്കാലവും തെളിഞ്ഞുനില്‍ക്കുന്ന ഒരു പേരാണ് മഹാത്മജി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 1ന് സ്കൂളും പരിസരവും അധ്യാപകരും കുട്ടികളും ചേര്‍ന്ന് വൃത്തിയാക്കി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശുചീകരണവാരത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ചു.

കൊച്ചുകരങ്ങളിലെ കരവിരുതുകള്‍ കൈകോര്‍ത്തപ്പോള്‍

         പാറക്കടവ് എ എല്‍ പി സ്കൂളില്‍ ഒക്ടോബര്‍ 1ന് കുട്ടികളുടെ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും പ്രദര്‍ശനവും നടത്തി. കുട്ടികള്‍, മുന്‍കൂട്ടി ലഭിച്ച നിര്‍ദ്ദേശത്തിനനുസരിച്ച് വീടുകളില്‍ നിന്നും നിര്‍മ്മിച്ചുകൊണ്ടുവന്നതും സ്കൂളില്‍നിന്നും നിര്‍മ്മിച്ചതുമായ കരകൗശലവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.ബീഡ്സ് വര്‍ക്ക്, എന്‍ഗ്രേവിങ്, ഫാബ്രിക്ക് പെയിന്റിങ്, പാമം ലീവ് മെറ്റീരിയല്‍, ,പേപ്പര്‍ ക്രാഫ്റ്റ് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഇതില്‍ നിന്നും മികച്ച പ്രകടനം കാഴ്ചച്ച വെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സബ് ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചകുട്ടികള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുവാനും തീരുമാനിച്ചു.

Tuesday 23 September 2014

പാറക്കടവ് സ്കൂളിനെ വാനോളമുയര്‍ത്തിയ മനോരമയുടെ എഡിറ്റോറിയല്‍ പേജില്‍നിന്ന്


സെപ്തംബര്‍ 5 അധ്യാപകദിനം


               അധ്യാപകദിനത്തിന് വ്യത്യസ്തമായ മുഖം നല്‍കി ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുട്ടികളുമായുള്ള തത്സമയ സംവാദം സെപ്തംബര്‍ 5നു കുട്ടികള്‍ക്ക് പുതുമയായി. യുവശക്തി പബ്ലിക്ക് ലൈബ്രറിയുടെ സഹായത്തോടെ സ്കൂളില്‍ സംവാദം സംപ്രേക്ഷണം ചെയ്തു.

ഓണം പൊന്നോണം വന്നു.

മലയാളിയുടെ മനസ്സില്‍ കേളികൊട്ടുണര്‍ത്തുന്ന ഓണം വീണ്ടും വന്നെത്തി. സെപ്തംബര്‍ 5നു സ്കൂളില്‍ നടന്ന ഓണഘോഷപരിപാടിയില്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും കൈകോര്‍ത്തു. പരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

Monday 22 September 2014


വാര്‍ത്തകള്‍ കോര്‍ത്തിണക്കി ബ്ലോഗിനു തുടക്കം കുറിച്ചു.

ഉദ്ഘാടനവേളയില്‍ നിന്ന്
പാറക്കടക്കവ് എ എല്‍ പി സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം സെപ്തംബര്‍ 1നു നടത്തി. സ്കൂള്‍ ലീഡര്‍ സുദേവ് എസ്സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ അധ്യാപകര്‍, പി ടി എ പ്രസിഡന്റ്, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Sunday 24 August 2014

ഭാരതത്തിന്റെ 68-മത് സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനറാലിയില്‍ നിന്ന്

             ഭാരതീയര്‍ സ്വതന്ത്രഇന്ത്യയുടെ 68മത് സ്വാതന്ത്ര്യദിനത്തിന്റെ മധുരലഹരിയിലാണ്. സ്വാതന്ത്ര്യം നേടി വര്‍ഷമിത്രകഴിഞ്ഞിട്ടും ഭാരതത്തിന്റെ പല കോണുകളിലെയും ജനങ്ങള്‍ ഇന്നും അടിമത്വത്തിന്റെ ചങ്ങലകള്‍ക്കുള്ളിലാണ്. അന്തിയാകുവോളം പണിയെടുത്താല്‍ പോലും അര്‍ഹമായ കൂലി ലഭിക്കാത്ത, സ്വന്തം അഭിപ്രായം പോലും രേഖപ്പെടുത്താന്‍ കഴിയാത്ത,സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു ജനതയെ ഭാരതത്തിലുടനീളം നമുക്ക് കാണാന്‍ കഴിയും. ഗാന്ധിജി ഇങ്ങെനെയൊരു ഭാരതത്തിനു വേണ്ടിയായിരുന്നുവോ ബ്രിട്ടീഷുകാരോട് പോരാടിയത്? ചിന്തിക്കേണ്ടിയിരിക്കുന്നു. 
              ആഗസ്ത് 15ന് രാവിലെ 9മണിക്ക് ബിജുമാസ്റ്റര്‍ പതാകയുയര്‍ത്തി. സുനന്ദടീച്ചര്‍ സ്വാതന്ത്രദിനസന്ദേശം കൈമാറി. തുടര്‍ന്ന് നടന്ന റാലിയില്‍ സ്കൂള്‍ കുട്ടികള്‍, അംഗന്‍വാടികുട്ടികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുപരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജെയിംസ് ഉദ്ഘാടനം ചെയ്തു. സജി ജോര്‍ജ്ജ്(പി ടി എ പ്രസിഡന്റ് ), കെ ഗോവിന്ദന്‍(യുവശക്തി പബ്ലിക്ക് ലൈബ്രറി ആയന്നൂര്‍)തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുപരിപാടിക്ക് ശേഷം കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം എന്നിവ നടന്നു. തുടര്‍ന്ന് പായസവിതരണം നടത്തി.

Friday 22 August 2014

ജൂണ്‍ 5 പരിസ്ഥിതിദിനാചരണം



പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി രാവിലെ അധ്യാപകരും കുട്ടികളും പരിസ്ഥിതിസംരക്ഷണപ്രതിഞ്ജ ചൊല്ലി. സ്കൂളിന്റെ മുന്നില്‍ വെച്ച ക്യാന്‍വാസില്‍ പ്രകൃതിചൂഷണത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകതയുടെയും ചിത്രങ്ങള്‍ കുട്ടികള്‍ പകര്‍ത്തി. മരങ്ങള്‍ വെച്ചു പിടിപ്പിക്കല്‍ മാത്രമല്ല പരിസ്ഥിതി,വായു,
മണ്ണ്,ജലം സംരക്ഷണവും മലിനീകരണനിയന്ത്രണവും ഉള്‍പ്പെടുന്നതാണ് പരിസ്ഥിതിദിനം എന്ന് ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്ററുകള്‍ സ്കൂള്‍ കോമ്പൗണ്ടിനു ചുറ്റും സ്ഥാപിച്ചു.

ആഗസ്ത് 14- കുരുന്നു കരങ്ങള്‍ സമാഹരിച്ച സഹായനിധി കൈമാറി

              പാറക്കടവ് സ്വദേശിയും പൂര്‍വ്വവിദ്യാര്‍ത്ഥികളായ മിഥുനിന്റെയും കിരണിന്റെയും പിതാവുമായ ഗോപാലകൃഷ്ണന്‍ ജൂലൈ മാസം ചെറുപുഴ കമ്പിപാലത്തിനു സമീപത്തുനിന്ന് ആകസ്മികമായി ഒഴുക്കില്‍പ്പെട്ടു മരിക്കുകയുണ്ടായി. നിര്‍ധനകുടുംബത്തില്‍പ്പെട്ട ഗോപാലകൃഷണന്‍ കൂലിവേലചെയ്താണ് കുടുംബംപുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ മര​ണശേഷം വീട്ടുചെലവിനും കുട്ടികളുടെ പഠനത്തിനുംവേണ്ടി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കാന്‍ സ്കൂളിലെ കുട്ടികള്‍ മുന്നോട്ടുവന്നു.
               കുട്ടികള്‍ക്ക് വിഷുകൈനീട്ടമായും മിഠായിവാങ്ങാനുമൊക്കെ നല്‍കിയ തുകകള്‍ സമാഹരിച്ചുവച്ചതില്‍ന്നിന് ഓരോരുത്തരും ചെറിയതുകകള്‍ ഇതിലേക്ക് സംഭാവനചെയ്തു.സമൂഹത്തിന് ചെറുതെന്നു തോന്നുമെങ്കിലും കുരുന്നുകരങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ലഭിച്ച തുക ഒരു എല്‍ പി സ്കൂളിനെ സബന്ധിച്ചിടത്തോളം വലിയൊരുതുകയാണ്. അധ്യാപകരും പി ടി എ പ്രസിഡന്റും കുട്ടികളും ചേര്‍ന്ന് കിരണിന്റെയും മിഥുനിന്റെയും കുടുംബത്തിന് തുക കൈമാറി.  
 

ആഗസ്ത് 22 പ്രവൃത്തിപരിചയദിനം

         ലോകനാട്ടറിവുദിനമായ ഇന്ന് നാം മണ്‍മറഞ്ഞുപോകുന്ന നാട്ടറിവുകളെ മാത്രമല്ല ഓര്‍മ്മിക്കുന്നത്, അന്യംനിന്നുപോകുന്ന കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തെ കൂടിയാണ്. പാറക്കടവ് എല്‍ പി സ്കൂളില്‍ കുട്ടികള്‍ നാളിതുവരെ ചെയ്ത പ്രവര്‍ത്തനവും നാട്ടറിവുകളുടെയും പ്രാദേശികഭാഷ ശേഖരണത്തിന്റെ പ്രദര്‍ശനവും നടന്നു.           



Tuesday 19 August 2014

ഹിരോഷിമ നാഗസാക്കി ദിനാചരണം

ഹിരോഷിമ-നാഗസാക്കി ദിനാചരണം

 

ആഗസ്ത് 6ന് ഹിരോഷിമ-നാഗസാക്കി ദിനാചരണം MPTA President പ്രമീള സത്യന്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ കണ്ണുകളെ ഈറന​ണിയിച്ചുകൊണ്ടിരിക്കുന്ന യുദ്ധക്കെടുതികളുടെ ചിത്രപ്രദര്‍ശനവും നടക്കുകയുണ്ടായി. പരിപാടിയില്‍ MPTA അംഗങ്ങളായ മഞ്ജുഷ സുഗതന്‍, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

അക്ഷരങ്ങളുടെ വീട്

അക്ഷരങ്ങളുടെ വീട് പദ്ധതിയുടെ ഭാഗമായുള്ള പുസ്തകവിതരണവേളയില്‍ നിന്ന്
ആയന്നൂര്‍ യുവശക്തി പബ്ലിക് ലൈബ്രറിയും നല്ലപാഠവുമായിചേര്‍ന്ന് സ്കൂളിലൊരു ലൈബ്രറി "അക്ഷരവീട്" എന്ന പേരില്‍ ആരംഭിച്ചു.ആഗസ്ത് 8 ന് ഉച്ചക്ക് 2 മണിക്ക്  താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ടി വി കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  യുവശക്തി പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ഗോവിന്ദന്‍, മലയാളമനോരമ ഏജന്‍റ് പി ഡി വിനോദ്,ബിജു മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് സ്കൂളില്‍ വന്ന് പുസ്തകം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ വായിക്കുന്ന പുസ്തകങ്ങളുടെ വായനാക്കുറിപ്പെഴുതാനും അവസരം നല്‍കുന്നുണ്ട്.

അലോകിന്റെ വീടൊരു സ്കൂളായി അവന്റെ മനസ്സൊരു പൂന്തോട്ടവും

        

സെറിബ്രല്‍ പാല്‍സിയും ശാരീരികവൈകല്യവുമായി വീട്ടില്‍ കഴിയുന്ന നാലാം ക്ലാസ്സുകാരനായ അലോകിന്റെ അടുത്തേക്ക് സഹപാഠികള്‍ ചെന്നു. നിറപുഞ്ചിരിയോടെ കൂട്ടുകാരെ സ്വീകരിച്ച് അലോകും നാലാം ക്ലാസ്സുകാരനായി. ഞങ്ങളുടെ പ്രിയങ്കരനായ ഹെഡ്മാസ്റ്റര്‍ ചന്ദ്രമോഹന്‍മാസ്റ്ററുടെ മരണത്തോടെ നിന്നുപോയ ഒരു പരിപാടിയാണ് ജൂലൈ23മുതല്‍ പുനരാരംഭിച്ചത്. എല്ലാ ബുധനാഴ്ചയും അധ്യാപകനും കുട്ടികളും കൂടി അലോകിന്റെ വീട്ടിലേക്ക് പോയി 2മണിക്കൂറോളം അവനുമായി പാഠഭാഗങ്ങള്‍ പങ്കുവെക്കുവാനും ഞങ്ങള്‍ക്ക് പ്രചോദനവും കൈത്താങ്ങുമായത് മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയാണ്.

ജൂണ്‍ 19 വായനാദിനം

            രാവിലെ സ്കൂളില്‍ അസംബ്ലി ചേര്‍ന്ന് പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. കുഞ്ഞുണ്ണിമാഷിന്റ "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും എന്ന ഉദ്ധരണിയെ അനുസ്മരിച്ചുകൊണ്ടായിരുന്നു ബിജു മാസ്റ്റര്‍ ലഘുപ്രസംഗം ആരംഭിച്ചത്. വായനാവാരത്തിനു തുടക്കം കുറിച്ചുകൊണ്ട് ക്ലാസ്സ് മുറികളില്‍ ബാലസാഹിത്യകൃതികള്‍ വായിക്കാനും വായിച്ചവ അവതരിപ്പിക്കാനും വായിച്ചുകേള്‍ക്കാനുമുള്ള അവസരം നല്‍കി. 3,4 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വായനാക്കുറിപ്പ് രചനാമത്സരവും നടത്തി.

അമ്മ വായന

വായനാദിനത്തോടനുബന്ധിച്ച് അമ്മമാരില്‍ വായനാശീലം വളര്‍ത്തുവാനും അത് കുട്ടികളില്‍ വായനാശീലം വളരുവാനുള്ള പ്രേരണയാകുവാനും വേണ്ടി 'അമ്മവായന' എന്ന പദ്ധതി രൂപീകരിച്ചു. അതിനോടനുബന്ധിച്ച് വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പ്രചിക്കാനും അതിനായി വായനാക്കുറിപ്പ്രചനാമത്സരവും സംഘടിപ്പിച്ചു.

Wednesday 13 August 2014

അമ്മ വായന- വായനാക്കുറിപ്പ് രചനാമത്സരം

ജൂണ്‍ 19വായനാദിനത്തോടനുബന്ധിച്ച് അമ്മമാര്‍ക്കായി വായനാക്കുറിപ്പ് രചനാമത്സരം സംഘടിപ്പിക്കുകയുണ്ടായി. അമ്മമാരില്‍ വായനാശീലം വര്‍ദ്ധിപ്പിക്കുക,കുട്ടികള്‍ക്ക് വായനയില്‍ പ്രചോദനം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച മത്സരത്തിന്റെ ഒന്നാം ഘട്ടത്തില്‍ റ്റെജി റോയി ഒന്നാം സ്ഥാനവും ശ്രീജവിനു രണ്ടാം സ്ഥാനവും നേടി. ശാലിനി, ഷീബ,ഷിജി,സ്മിന്ദു തുടങ്ങിയവര്‍ പ്രോത്സാഹനസമ്മാനത്തിനും അര്‍ഹരായി.

Tuesday 12 August 2014

ടാഗ് വിതരണം നടത്തി.

പുത്തന്‍ ടാഗിന്റെ മധുരം നുണഞ്ഞ്
 സ്കൂള്‍ കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആഗസ്ത് 6ന് നടന്നു. വിതരണോദ്ഘാടനം MPTA President പ്രമീള സത്യന്‍ നിര്‍വ്വഹിച്ചു.സെറിബ്രല്‍ പാല്‍സിയും ശാരീരികവൈകല്യവുമായി വീട്ടില്‍കഴിയുന്ന അലോക് മനോജിന് തിരിച്ചറിയല്‍ കാര്‍ഡ് സഹപാഠികളായ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിച്ചുകൊടുത്തു. തിരിച്ചറിയല്‍ കാര്‍ഡു നെഞ്ചോടുചേര്‍ത്തു ഇരിക്കുന്ന അലോകിന്റെ കണ്ണുകളിലെ തിളക്കം ആരുടെയും മനസ്സില്‍നിന്നു മാഞ്ഞുപോകുകയില്ല.

Wednesday 6 August 2014

അക്ഷരങ്ങളിലെ തേനും മധുരവും നുകര്‍ന്ന് സാക്ഷരം-14ന് തുടക്കം കുറിച്ചു.

       ഭാഷയിലെ അടിസ്ഥാനശേഷികൾ കുട്ടികൾ ആർജ്ജിക്കത്തക്ക വിധത്തിൽ ക്ലാസ്സ്‌ മുറിക്കകത്തും പുറത്തും നിരവധി പഠനപ്രവർത്തനങ്ങൾ നാം നല്കുന്നുണ്ടെങ്കിലും ചുരുക്കം ചില കുട്ടികൾക്കെങ്കിലും അടിസ്ഥാനശേഷികൾ വേണ്ടത്ര ലഭ്യമയിട്ടില്ലയെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്.  ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഡയറ്റ് 'സാക്ഷരം' എന്ന പരിപാടിക്ക് തുടക്കം കുറിച്ചത് .

       3 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളിൽ നിന്ന് പ്രീ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത അടിസ്ഥാനശേഷിയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 55 ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണ് സാക്ഷരം.

      പാറക്കടവ് എ എൽ പി സ്കൂളിൽ രാവിലെ 10 മണിക്ക് സ്കൂൾതല സാക്ഷരം പരിപാടി പി ടി എ പ്രസിഡന്റ്‌ സജി ജോർജ് ഇ ജി എസ്സ് ഉദ്ഘാടനംചെയ്യ്തു. ശ്രീമതി മഞ്ജുഷ സുഗതൻ,(എം പി ടി എ ), ശ്രീ കെ ഗോവിന്ദൻ (ഗ്രന്ഥശാല സെക്രട്ടറി), പി ടി എ, എം പി ടി എ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Tuesday 5 August 2014

തിരിഞ്ഞുനടത്തം

പാറക്കടവ്  എ എൽ  പി സ്കൂള്‍ സ്ഥാപിതമായത് 1968 ലാണ് .ശ്രീ  രാമന്‍ നമ്പ്യാര്‍  ആയിരുന്നു സ്കൂളിന്റെ  ആദ്യകാല  മാനേജര്‍ .പിന്നീട്  ശ്രീ  കെ . എം .ശങ്കരന്‍  നമ്പീശന്റെ  പേരിലേക്ക്  സ്കൂള്‍  മാനേജ്‌മന്റ്‌  മാറ്റപ്പെട്ടു . അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശ്രീമതി ടി .എം കല്യാണിയമ്മ മാനേജരായി തീരുകയും ചെയ്തു .സ്കൂളിന്റെ ആരംഭം മുതല്‍ 1999 വരെ ശ്രീ ടി .ജെ .ജോസഫ്‌ മാസ്റ്റര്‍ ആയിരുന്നു ഹെഡ്മാസ്റ്റര്‍ .തുടര്‍ന്ന് 1999 മുതല്‍ 2002 വരെ ശ്രീമതി കെ .വി .ലീല ടീച്ചര്‍ ഹെഡ് മിസ്ട്രെസ്സ് .2002 മുതല്‍ ശ്രീ കെ .എം .ചന്ദ്രമോഹന്‍ മാസ്റ്റര്‍ ആയിരുന്നു ഹെഡ് മാസ്റ്റര്‍ .2013 ഡിസംബര്‍ 21 ന് അദ്ദേഹം ആകസ്മികമായി മരണപ്പെടുകയും ഹെഡ് മിസ്ട്രെസ്സായി ശ്രീമതി ടി .എം .സുനന്ദ ടീച്ചര്‍ ചുമതലയെല്‍ക്കുകയും ചെയ്തു .
നാളിതുവരെയുള്ള സ്കൂളിന്റെ പഠനപാഠ്യേതര പ്രവര്‍ത്തനങ്ങള്‍, ഭൗതിക സാഹചര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിലും സ്കൂളില്‍ സേവനമനുഷ്ഠിച്ച മുഴുവന്‍ ഹെഡ് മാസ്റ്റര്‍മാരും അധ്യാപകരും മാനേജ്മെന്റും പി ടി എ  അംഗങ്ങളും വഹിച്ച പങ്ക്   അവിസ്മരണീയമാണ് . ശ്രീമതി ടി .എം സുനന്ദ ടീച്ചര്‍ക്ക്  പുറമെ ശ്രീ ബിജു മാത്യു , ശ്രീമതി വിനീത പി,  ശ്രീമതി മോനിഷ എം എന്നിവര്‍ ഇവിടെ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു .
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ XII വാർഡില്‍ സ്ഥിതിചെയ്യുന്ന പാറക്കടവ്  എ എല്‍ പി സ്കൂളില്‍ സമീപ പ്രേദേശങ്ങളായ കൊല്ലാട, ആയന്നൂര്‍ ,അരിമ്പ ,കണ്ണിക്കുന്ന് ,വെള്ളരിക്കുണ്ട് തവളക്കുണ്ട്  എന്നിവിടങ്ങളിലെ കുട്ടികളാണ് പഠിക്കുന്നത് . പാറക്കടവും അതിനു ചുറ്റുമുള്ള പ്രേദേശങ്ങളും ഒരു കുടിയേറ്റ മേഖലയാണ്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്  ഈ നാട്ടിലെ ജനങ്ങള്‍. നാട്ടുകാരുടെയും പി ടി എ യുടെയും പരിപൂര്‍ണ്ണ സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
                                നേട്ടങ്ങള്‍
2013 -14 അധ്യായനവര്‍ഷത്തിലെ കലാ-കായിക-പ്രവര്‍ത്തിപരിചയമേളകളില്‍ സബ് ജില്ല-ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുവാനും വിജയം നേടാനും സ്കൂളിനു കഴിഞ്ഞു.ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളില്‍ 16 കുട്ടികള്‍ക്കാണ് LSS ലഭിച്ചത്.അതില്‍ 2 എണ്ണം പാറക്കടവ് സ്കൂളിനു ലഭിച്ചുവെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
കമ്പ്യൂട്ടര്‍ലാബ്, ഇന്റെര്‍നെറ്റ് സൗകര്യം, ചുറ്റുമതില്‍ തുടങ്ങി ഇനിയും ഭൗതികസൗകര്യങ്ങള്‍ സ്കൂളിന് ആവശ്യമായുണ്ട്. SSAയുടെയും തദ്ദേശസ്വയംഭരണ വകുപ്പുകളുടെയും ശക്തമായ ഇടപെടലുകളുണ്ടായാല്‍ നാളിതുവരെയായി നേടിയിട്ടുള്ളതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ വരും വര്‍ഷങ്ങളിലും സ്കൂളിനു കൈവരിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്.      

Friday 1 August 2014

L S S വിജയികള്‍


                               അഭിമാനതാരങ്ങൾ
അനീറ്റ തോമസ്, അനുശ്രീ കെ വി