FLASH NEWS

സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Monday 27 October 2014

Saturday 25 October 2014

മായടീച്ചറെത്തി: സ്കൂളില്‍ കുട്ടികളുമായി അല്പനേരം ബാക്കി സമയം അലോകുമൊത്ത്

                      ബി ആര്‍ സി യില്‍ നിന്നും ഒക്ടോബര്‍ 17ന് സ്കൂളിലെത്തിയ മായടീച്ചര്‍ നാലാം ക്ലാസ്സിലെ കുട്ടികളുമായി അല്പനേരം നര്‍മ്മസല്ലാപത്തിലേര്‍പ്പെട്ടു. അതിനുശേഷം കുട്ടികളുടെ പൊതുവിജ്ഞാനത്തിലുള്ള അറിവ് പ്രകടിപ്പിക്കുവാനുള്ള അവസരം ഒരുക്കി. പിന്നീട് അലോകിന്റെ വീട് സന്ദര്‍ശിച്ചു.

Friday 24 October 2014

പ്രവൃത്തിപരിചയമേള വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

പ്രിയമുള്ളവരെ,
ഒക്ടോബര്‍ 24 വെള്ളിയാഴ്ച കടുമേനി സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന പ്രവൃത്തിപരിചയമേളയില്‍ പാറക്കവ് സ്കൂളിനെ പ്രതിനിധീകരിച്ച്  10 ഓണ്‍ ദി സ്പോട്ട്  വിഭാഗങ്ങളിലും എക്സിബിഷനിലും കുട്ടികള്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത മത്സരയിനങ്ങളില്‍ 6 എണ്ണത്തിന് ഒന്നാം സ്ഥാനവും ഒരെണ്ണത്തിന്  രണ്ടാം സ്ഥാനവും എക്സിബിഷന്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സ്കൂളിനു വേണ്ടി നേടിത്തരാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. മറ്റ് ഇനങ്ങളിലും മികച്ച ഗ്രേഡുകള്‍ കൈവരിക്കാന്‍ കുട്ടികള്‍ക്കായി. സ്കൂളിനുവേണ്ടി മത്സരിക്കുകയും വിജയം നേടിത്തരുകയും ചെയ്ത മുഴുവന്‍ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ഞങ്ങളോട് സഹകരിച്ച രക്ഷിതാക്കള്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
                                                                                   സ്നേഹപൂര്‍വ്വം,
                                                                                     HM$Staff














Thursday 16 October 2014

പ്രവൃത്തിപരിചയമേളകള്‍ തുടങ്ങാറായി, പരിശീലനം അന്തിമഘട്ടത്തിലേക്ക്

               2014-2015 വര്‍ഷത്തെ പ്രവൃത്തിപരിചയമേള കടുമേനി സെന്റ് മേരീസ് ഹൈസ്കൂളില്‍ അടുത്ത ആഴ്ചതൊട്ട് തുടങ്ങുകയായി. ഫാബ്രിക്ക് പെയിന്റിങ്, വുഡ് വര്‍ക്ക്, മെറ്റല്‍ എന്‍ഗ്രേവിങ്, മെറ്റല്‍ ഷീറ്റ് വര്‍ക്ക്, വയറിങ്ങ് , ത്രഡ് പാറ്റേണ്‍, ബീഡ്സ് വര്‍ക്ക്, വെയ്റ്റ് മെറ്റീരിയല്‍ പ്രോഡക്ട്, കോയര്‍ ഡോര്‍മാക്സ്, പാം ലീവ് പ്രോഡക്റ്റ്സ് തുടങ്ങിയ മേഖലകളിലേക്കുള്ള പരിശീലനം അന്തിമഘട്ടത്തിലാണ്. വൈകുന്നേരങ്ങളില്‍ നടക്കുന്ന പരിശീലനത്തിന്  അധ്യാപകര്‍ നേതൃത്വം നല്‍കുന്നു. പരിശീലനത്തിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊ​ണ്ട് പി ടി എ സജീവമായി രംഗത്തുണ്ട്.

പാറക്കടവ് സ്കൂളില്‍ DCL സ്കോഷര്‍ഷിപ്പ് പരീക്ഷ

                  ദീപികയുമായി സംയോജിച്ച് പാറക്കടവ് സ്കൂളില്‍ DCL സ്കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നു. ഒക്ടോബര്‍ 18 ശനിയാഴ്ച സ്കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കാളിയാക്കി നടത്തുന്ന പരീക്ഷാകേന്ദ്രം പാറക്കടവ് സ്കൂള്‍ തന്നെയാണ്.

ഒക്ടോബര്‍ - 16 ലോകഭക്ഷ്യദിനം

              ലോകഭക്ഷ്യദിനമായ ഇന്ന് , രാവിലെ സ്കൂളില്‍ നടന്ന അസംബ്ലിയില്‍ ശ്രീ ബിജു മാസ്റ്റര്‍ കുട്ടികളെ അഭിസംബോധനചെയ്തു സംസാരിച്ചു. നമ്മുടെ രാജ്യത്തടക്കം പല രാജ്യങ്ങളിലും കുട്ടികള്‍ ഒരു നേരത്തേ ആഹാരത്തിനു വേണ്ടി അലയുന്ന കാഴ്ച നിത്യസംഭവമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉച്ചക്കഞ്ഞി വലിച്ചെറിയുന്ന കുട്ടികള്‍ ഒട്ടിയ വയറും കുഴിഞ്ഞകണ്ണുമായി അലയുന്ന ബാല്യങ്ങളെ ഓര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു. നാം ഭക്ഷണം സൂക്ഷിക്കാനും പഴാക്കതിരിക്കാനും ശ്രദ്ധിക്കണം. ഭക്ഷണത്തിനു വേണ്ടി മനുഷ്യന്‍ മനുഷ്യനെ തന്നെ കൊല്ലുന്ന കാലം അനധിവിദൂരമല്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ഗാന്ധിജയന്തി വാരാഘോഷത്തിനു പരിസമാപ്തി കുറിച്ചു.

                   ഗാന്ധിജയന്തിയോടനുബന്ധിച്ച്  ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുചീകരണവാരത്തിന് പരിസമാപ്തികുറിച്ചു. ഗാന്ധി സൂക്തങ്ങളുടെ പ്രദര്‍ശനം, പരിസരശുചീകരണം, ഗാന്ധിക്വിസ് തുടങ്ങി നിരവധി പരിപാടികളാണ് സ്കൂളില്‍ നടത്തിയത്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കുചേര്‍ന്നു. ഗാന്ധിക്വിസ്സില്‍ സുദേവ്, ശ്രീനന്ദ എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് പി ടി എ പ്രസിഡന്റ് സമ്മാനം വിതരണം ചെയ്തു.

Thursday 2 October 2014

അഭിമാനമായി ബ്ലോഗ്


ഗാന്ധി സ്മരണയില്‍..................

                                              ഒക്ടോബര്‍ 2 ഗാന്ധി ജയന്തി.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റ കരാളഹസ്തങ്ങളില്‍ നിന്ന് ഭാരതത്തെ മോചിപ്പിച്ച അഹിംസാവാദിയായ ഗാന്ധിജിയുടെ ജന്മദിനം. ഭാരതീയരുടെ ഹൃദയതുടിപ്പില്‍ എക്കാലവും തെളിഞ്ഞുനില്‍ക്കുന്ന ഒരു പേരാണ് മഹാത്മജി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 1ന് സ്കൂളും പരിസരവും അധ്യാപകരും കുട്ടികളും ചേര്‍ന്ന് വൃത്തിയാക്കി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശുചീകരണവാരത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ചു.

കൊച്ചുകരങ്ങളിലെ കരവിരുതുകള്‍ കൈകോര്‍ത്തപ്പോള്‍

         പാറക്കടവ് എ എല്‍ പി സ്കൂളില്‍ ഒക്ടോബര്‍ 1ന് കുട്ടികളുടെ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും പ്രദര്‍ശനവും നടത്തി. കുട്ടികള്‍, മുന്‍കൂട്ടി ലഭിച്ച നിര്‍ദ്ദേശത്തിനനുസരിച്ച് വീടുകളില്‍ നിന്നും നിര്‍മ്മിച്ചുകൊണ്ടുവന്നതും സ്കൂളില്‍നിന്നും നിര്‍മ്മിച്ചതുമായ കരകൗശലവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.ബീഡ്സ് വര്‍ക്ക്, എന്‍ഗ്രേവിങ്, ഫാബ്രിക്ക് പെയിന്റിങ്, പാമം ലീവ് മെറ്റീരിയല്‍, ,പേപ്പര്‍ ക്രാഫ്റ്റ് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഇതില്‍ നിന്നും മികച്ച പ്രകടനം കാഴ്ചച്ച വെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സബ് ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചകുട്ടികള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുവാനും തീരുമാനിച്ചു.